Thursday, September 8, 2011

ബാങ്കിംഗ് പരിഷ്കാരങ്ങള്‍ ഉഗാണ്ടയില്‍

1906 ലാണ് ഉഗാണ്ടയില്‍ ബാങ്കിംഗ് രംഗം പുലരുന്നത്. ആദ്യത്തെ വാണിജ്യബാങ്ക് -National Bank പിന്നീട് Grindlays Bank ആയും Stanbic Bank ആയി മാറി. ഇന്ന് ഉഗാണ്ടയില്‍ 22 വാണിജ്യബാങ്കുകളും ആറ് വായ്പാസ്ഥാപനങ്ങളും മൂന്ന് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും (Micro finance deposit Taking Institutions) പ്രവര്‍ത്തിക്കുന്നു. കൂടാതെ നിയന്ത്രണവിധേയമല്ലാത്ത ധനകാര്യസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. 1962ല്‍ ഉഗാണ്ട സ്വാതന്ത്ര്യം നേടുമ്പോള്‍ നിലവിലുള്ള ബാങ്കുകള്‍ വിദേശ ഉടമയില്‍ ആയിരുന്നു. 1906നുശേഷം 1912ല്‍ standard bank ഉം 1954 ല്‍ Â Bank of Netherlands ഉം പ്രവര്‍ത്തനം ആരംഭിച്ചു. 1965 ല്‍ പാര്‍ലിമെന്റ് പാസാക്കിയ നിയമം അനുസരിച്ച് രുപീകരിച്ച Uganda Credit and Savings Bank പിന്നീട് 1969ല്‍ Uganda Commercial Bank ആയി മാറി. പൊതുഉടമയിലെ ആദ്യത്തെ വാണിജ്യബാങ്കാണിത്. 1969 ലാണ് ഉഗാണ്ടയില്‍ ബാങ്കിംഗ് നിയമം നിലവില്‍ വരുന്നത്. ഉഗാണ്ടയിലെ കേന്ദ്രബാങ്ക് - The Bank of Uganda - 1966 ലെ Bank of Uganda Act പ്രകാരം നിലവില്‍ വന്നു. പിന്നീട് Uganda Development Bank രൂപീകരിച്ചു.

പൊതുഉടമയില്‍ Uganda Commercial Bank ഉം Uganda Development Bank ഉം രൂപീകരിച്ചതോടെ ബാങ്കിംഗ് രംഗം കൂടുതല്‍ സജീവമായി. 1970 ല്‍ 290 ബാങ്കുശാഖകള്‍ ഉണ്ടായിരുന്നു. എന്നാല്‍ 1970 നും 1980 നും ഇടയില്‍ ബാങ്കുശാഖകളുടെ എണ്ണം 84 ആയി കുറഞ്ഞു. അതില്‍ Uganda Commercial Bank ശാഖകള്‍ 50. 1980 കളുടെ രണ്ടാം പകുതിയിലാണ് ബാങ്കിംഗ് പരിഷ്കാരങ്ങള്‍ക്ക് തുടക്കമിടുന്നത്. അന്താരാഷ്ട്രനാണയനിധിയും ലോകബാങ്കും അടിച്ചേല്പിച്ച ഘടനാപരമായ പരിഷ്കാരങ്ങള്‍ (Structural Adjustments) കാര്യങ്ങള്‍ ആകെ അട്ടിമറിക്കാന്‍ തുടങ്ങി. സാമ്പത്തിക പരിഷ്കാരങ്ങള്‍ ഉഗാണ്ടയില്‍ അടിച്ചേല്പിക്കുന്നതിന്റെ ഭാഗമായി Bank of Uganda യിലെയും ധനമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ക്ക് അന്താരാഷ്ട്രനാണയ നിധിയുടെ നേതൃത്വത്തില്‍ തീവ്രപരിശീലനം നല്‍കുക ഉണ്ടായി.

പുതിയ ബാങ്കുകള്‍ രംഗപ്രവേശം ചെയ്തപ്പോള്‍ പഴയ പല ബാങ്കുകളും അപ്രത്യക്ഷമായി. ഏറ്റെടുക്കലുകളും ലയനങ്ങളും നടന്നു. സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിനുമുമ്പ് 1962 നും 1988നും ഇടയില്‍ ബാങ്കുകള്‍ പുനസംഘടനക്ക് വിധേയമായി. ഇതില്‍ വിദേശ ബാങ്കുകളായ Arab Libyan Bank for Foreign Trade and Development ഉം (2006 നുശേഷം പേര് മാറ്റി - Tropical Africa Bank Uganda Ltd) Diamoned Trust Bank ഉം ഉള്‍പെടും. സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലായി തുടങ്ങിയതോടെ പൊതുമേഖലാബാങ്കുകള്‍ക്ക് പകരം സ്വകാര്യവിദേശ ബാങ്കുകള്‍ രംഗം കീഴടക്കാന്‍ തുടങ്ങി. 1988നും 1999നും ഇടയില്‍ 10 സ്വകാര്യ ബാങ്കുകള്‍ക്ക് അനുമതി നല്‍കി. പ്രവര്‍ത്തനം ആരംഭിച്ച ബാങ്കുകളുടെ പട്ടിക താഴെ.


Year

Name of Bank Established

No. of Banks

1906

National Bank of India which later became Grinlays Bank Ltd and now Stanbic Bank Uganda Limited

1

1912

Standard Chartered Bank Ltd acquired some branches of Co-operative Bank Ltd when the later collapsed in 1999.

1

1927

Barclays Bank Ltd which acquired Nile Bank Led in 2007.

1

1954

Bank of Netherlands became part of Stanbic Bank Ltd.

1

1965

Uganda credit and saving bank Ltd established under Uganda Commercial Bank Act, 1965 was placed by Uganda Commercial Bank in 1969.

1

1965

Bank of Baroda Ltd first established in 1953

1

1969

Uganda Commercial Bank (UCB) Ltd which was acquired by Syndicate Bank Uganda Ltd in 2002

1

1972

Diamond Trust Bank Ltd revived in 1997 and Uganda Development Bank Ltd

1

1973

Arab Libyan Bank of Foreign Trade and Development renamed Tropical Africa Bank Uganda Ltd in 2006

1

1983

Centenary Rural Development Trust was first established in 1983 became Centenary Rural Development Bank Ltd in 1993and started providing financial services in 1985.

Today it is called Centenary Bank Ltd

1

1984

Sembule Bank Ltd became Allied Bank Ltd and later Bank of Africa Ltd

1

1988

Nile Bank Ltd acquired by Barclays Bank Uganda Ltd

1

1991

Kigezi Bank of Commerce Ltd renamed as National Bank of Commerce Ltd

1

1992

Greenland Bank Ltd. closed in 1999

1

1993

Stanbic Bank Uganda Ltd, Orient Bank Uganda Ltd,

Centenary Rural Development Bank Ltd

1

1995

Crane Bank Ltd, Cairo International Bank Ltd

Gold Trust Bank Ltd acquired by DFCU Limited in 2005

1

1996

Allied Bank Ltd became Bank of Africa Ltd in 2006

1

1997

Diamond Trust Bank Ltd

1

1999

Citi Bank Uganda Ltd

1

2002

Stanbic Bank Ltd acquired UCBL

1

2005

DFCU Bank Ltd merged with DFCU Ltd

1

2006

Bank of Africa Ltd. Tropical Africa Bank Ltd

1

2007

Kenya Commercial Bank Ltd

1

2008

Housing Finance Bank was Housing Finance Co. of Uganda Ltd

Equity Bank Ltd acquired Uganda microfinance Ltd (UML)

United Bank of Africa Ltd. Global Trust Bank acquired Commercial Microfinance Ltd (CMFL

1

2009

Ecobank Ltd ABC Capital Bank which acquired Capital Finance Corporation Ltd1Trust Bank Kenya (closed in 1999),

Teefee Bank (closed in 1993), Co-operative Bank Ltd.

(closed in 1999) and TransAfrica Bank Ltd (closed in 2000) Ugadev Bank (closed in 1993) Uganda Microfinance Ltd acquired in 2008, Capital Finance Co-operation aquired by ABC Capital Bank Ltd in 2009.

1


സാമ്പത്തിക ഉദാരവല്‍ക്കരണം നടപ്പിലാക്കാന്‍ നിലവിലുള്ള പല നിയമങ്ങളും തടസമായപ്പോള്‍ പുതിയ നിയമനിര്‍മാണങ്ങള്‍ നടന്നു. 1966 ലെ Bank of Uganda Act നുപകരം Bank of Uganda Statute 1993 നിലവില്‍ വന്നു. സര്‍ക്കാര്‍ ഉടമയില്‍ ആയിരുന്ന എല്ലാ ബാങ്കുകളും അന്താരാഷട്ര നാണയനിധിയുടെയും ലോകബാങ്കിന്റെയും നിബന്ധനകള്‍ അനുസരിച്ച് സ്വകാര്യവിദേശകുത്തകകള്‍ കൈക്കലാക്കി. സര്‍ക്കാരിന്റെ വിഭവസമാഹരണത്തിനുവേണ്ടിയല്ല മറിച്ച് മത്സരം വളര്‍ത്താനാണ് ബാങ്കുകള്‍ സ്വകാര്യവല്‍കരിച്ചത് എന്നാണ് ഭരണാധികാരികള്‍ ആവര്‍ത്തിച്ചത്. അന്താരാഷ്ട്രനാണയ നിധിയുടെയും ലോകബാങ്കിന്റെയും നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ഉഗാണ്ടയില്‍ നടപ്പിലാക്കിയ ബാങ്കിംഗ് പരിഷ്കാരങ്ങള്‍ താഴെ പട്ടികയില്‍ ശ്രദ്ധിക്കുക.

Banking Sector Reforms in Uganda

Reform

Content

Period

Interest rate liberalization

Interest rate regulations changed by adjusting nominal interest rates to match inflation

1989

Treasury bill market changed from ad hoc issuance to a market based auction system through which interest rates were determined.

1992

Interest rates were fully liberalized and the Central Bank switched to a new interest rate management regime that used monetary policy instruments with treasury bill interest rate as an anchor

July 1994

Reduction in directed credit lending by the government or Central bank directly or indirectly

Coffee financing was withdrawn from commercial banks

1988

Direct financing of coffee procurement by the bank of Uganda (BOU) was reversed

1991

Rural farmers scheme continued

1994

Development finance operations at the BOU continued

2003

Privatization of financial institutions

Government sold its shares in 3 banks jointly owned with foreign owners

1994

Gowernment sold 49% of its shares in UCB to a bank in Malaysia but reversed the sale and placed UCB under the Bank of Uganda management in 1999.

1996 & 1999

UCB was finally sold to Stanbic Uganda Ltd.

2002

Government also divested its shares in Bank of Baroda and DFCU bank in 2002 and 2004 respectively

2002

2004

Legal and Regulatory reforms

Bank of Uganda statue wad enacted

1993

Financial Institutions Statue, Microfinance Deposit-taking institutions Act, and Financial Institutions Act and Foreign Exchange Act were enacted

1993,2003

Ban on licensing banks first imposed in 1996 for two years extended in 1997 to 2000 and lifted in July 2007

1996-2007

Capital Account Liberalization

Controls on capital account were lifted. citizens were allowed to hold foreign currency denominated assets and operating foreign currency denominated accounts in the domestic financial system and abroad. They were allowed to bring in capital for investment and take it out without restrictions

1997

Liberalization of exchange rate regime

Dual Exchange rate regime was adopted

1996

Foreign bureaus were legalized

1990

Foreign exchange auction system was adopted

1990

Restrictions on current account transactions were eliminated to conform to Article VIII Statues of International Monetary Fund (IMF) Agreement

1994

ഉഗാണ്ടയിലെ ബാങ്കിംഗ് ചരിത്രവും പരിഷ്കാരങ്ങളും നാം കണ്ടുകഴിഞ്ഞു. ബാങ്കിംഗ് പരിഷ്കാരങ്ങളുടെ ഇന്നത്തെ അവസ്ഥ, ബാങ്കുകളുടെ ഉടമസ്ഥത തുടങ്ങിയ കാര്യങ്ങള്‍ പട്ടികയില്‍ വിശദീകരിക്കുന്നു.

Banks(Tier I ) :

Current Status

Ownership

Bank of Uganda

Operating

Government of Uganda(100%)

Standard Chartered Bank Ltd

Operating

Foreign (Subsidiary of Standard Bank Group,UK)

Bank of Baroda Ltd.

Operating

Foreign (Bank of Baroda India owns 80%)

Barclays Bank Ltd

Operating

Foreign (Barclays Plc owns majority share)

Eco Bank Ltd

Operating

Foreign (Eco bank, Togo owns majority share)

Kenya Commercial Bank (KCB) Ltd

Operating

Foreign (Subsidiary of KCB Ltd. Kenya)

Fina Bank Ltd

Operating

Foreign (Fina Group, Kenya holds majority shares)

Equity Bank Ltd

Operating

Foreign (Equity Bank, Kenya owns 99% of shares)

United Bank of Africa(UBA) Ltd

Operating

Foreign (UBA Nigera own majority shares)

Housing Finance Bank Ltd/

Operating

HFCU Government of Uganda(100%)

DFCU Bank Ltd

Operating

Foreign (Commonwealth Development Corporation owns 60%)

Global Trust Bank Ltd

Operating

Domestic

Arab Libyan Bank for Foreign Trade and Development

Operating

Foreign (The Libyan Government owns 100%)

Diamond Trust Bank Ltd

Operating

Foreign (Diamond Trust Bank Kenya owns 51%)

Orient Bank Ltd

Operating

Foreign (Bank PHB Groups own 80%)

Crane Bank Ltd

Operating

Domestic

Cairo International Bank Ltd

Operating

Foreign (National Bank of Egypt and other banks in Egypt own it)

Centenary Bank Ltd

Operating

Domestic

Citibank Uganda Ltd

Operating

Foreign (Citibank Group USA owns it)

National Bank of Commerce

Operating

Domestic

ABC Bank Capital Bank Ltd

Operating

Foreign (ABC Bank Kenya owns 40%; others 60%)

Bank of Africa

Operating

Foreign (Bank Of Africa Kenya holds 51.2% shares)

Global Trust Bank

Operating

Foreign (Industrial and General Insurance Company & National Insurance Corporation own 98% of shares

Credit Institutions (Tier II ):

Mercantile Credit Bank Ltd

Operating

Domestic

Opportunity Uganda Ltd

Operating

Foreign (Opportunity Transformation Investments and Opportunity International Australia own 100%)

Post Bank Uganda Ltd

Operating

Government

Stanhope Finance Ltd

Unclear status

Domestic Institution

Imperial Credit

Unclear status

Domestic

Microfinance Deposit-taking Institutions(Tier III):

Finca Uganda Ltd

Operating

Foreign (Finca International, USA, owns majority shares.

Pride Micro Finance Ltd

Operating

Government of Uganda

Uganda Finance Trust Ltd

Operating

Domestic

Development Banks:

East African Development Bank

Operating

EAC countries

Uganda Development Bank

Operating

Government of Uganda



മേല്‍ പട്ടികയില്‍ ബാങ്കുകളുടെ ഉടമസ്ഥത ശ്രദ്ധിക്കുക. സര്‍ക്കാര്‍ ഉടമയില്‍ കേന്ദ്ര ബാങ്ക് - Bank of Uganda മാത്രം. 22 വാണിജ്യബാങ്കുകള്‍ 392 ശാഖകളില്‍ പ്രവര്‍ത്തിക്കുന്നു. ബാങ്കുകള്‍ പട്ടണങ്ങളിലും അര്‍ധനഗരങ്ങളിലും മാത്രം പ്രവര്‍ത്തിച്ചു വരികയാണ്.ഗ്രാമപ്രദേശങ്ങളില്‍ ബാങ്കിംഗ് സൌകര്യം തീരെ ഇല്ല. വന്‍പലിശനിരക്കില്‍ സ്വകാര്യവ്യക്തികളില്‍ നിന്നുമാണ് ഗ്രാമീണര്‍ കടം വാങ്ങുന്നത് . കൃഷി, ചെറുകിടവ്യാപാരം തുടങ്ങിയ മേഖലകള്‍ക്ക് വായ്പ തീരെ ലഭിക്കില്ല. നിലവിലുള്ള ബാങ്കുകളുടെ 87 ശതമാനം ഓഹരി വിദേശികളുടെ കയ്യിലാണ്. സാധാരണ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനോ മുന്‍ഗണനാമേഖലകള്‍ക്ക് വായ്പകള്‍ നല്‍കാനോ വിദേശബാങ്കുകള്‍ തയ്യാറല്ല. അവരുടെ ലക്ഷ്യം ലാഭം മാത്രം. ഉഗാണ്ടയില്‍ നിന്ന് പരമാവധി നിക്ഷേപം സമാഹരിച്ച് ഏറ്റവും കൂടുതല്‍ ലാഭം കിട്ടുന്ന കമ്പോളത്തില്‍ നിക്ഷേപിക്കുകയാണ് അവരുടെ പ്രധാന ലക്ഷ്യം. വര്‍ധിച്ച പലിശ നിരക്കിലാണ് വായ്പകള്‍ നല്‍കി വരുന്നതും. ഇത്തരം നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രക്ഷോഭരംഗത്താണ്. ബാങ്കുകള്‍ സമൂഹ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ ബാങ്കിംഗ് സൌകര്യങ്ങള്‍ ലഭ്യമാക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. സാമ്പത്തികരംഗം വിദേശികളുടെ പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുകയാണ് ഉഗാണ്ടയിലെ ജനങ്ങള്‍.

ഇന്ത്യയിലും യു.പി.ഏ. സര്‍ക്കാര്‍ സാമ്രാജ്യത്വ അനുകൂല നയങ്ങള്‍ തന്നെയാണ് തുടരുന്നത്. ബാങ്കിംഗ് മേഖല ദേശവിദേശകുത്തകകള്‍ക്ക് തുറന്നു കൊടുക്കാന്‍ അണിയറയില്‍ നടപടികള്‍ തുടരുകയാണ്. ബാങ്കിംഗ് നിയമഭേദഗതികള്‍ അവതരിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് സ്വകാര്യഓഹരി ഉടമകള്‍ക്ക് ഉണ്ടായിരുന്ന വോട്ടിംഗ് നിയന്ത്രണം എടുത്ത് കളഞ്ഞ് ഓഹരിക്ക് ആനുപാതികമായി വോട്ടവകാശം നല്‍കുവാനാണ്. ഇതിന്റെ ഫലമായി 49 ശതമാനം വരെ സ്വകാര്യ ഓഹരി അനുവദിച്ചിരിക്കെ പൊതുമേഖലാബാങ്കുകളുടെ പൂര്‍ണ്ണ നിയന്ത്രണം സ്വകാര്യ മേഖലക്ക് ലഭിക്കും. കൂടാതെ നാടനും മറുനാടനുമായ സ്വകാര്യബാങ്കുകള്‍ പൂര്‍ണ്ണമായും കുത്തകകളുടെ പിടിയിലായിലാക്കും. വ്യവാസായ കുടുംബങ്ങള്‍ക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നതിലൂടെ 1969ല്‍ ശ്രീമതി. ഇന്ദിരാഗാന്ധി വ്യവസായ കുടുംബങ്ങളില്‍ നിന്ന് ഏറ്റെടുത്ത് പൊതുമേഖലയില്‍ കൊണ്ടുവന്ന ബാങ്കുകളെ വീണ്ടും സ്വകാര്യ താല്പര്യത്തിന് എറിഞ്ഞുകൊടുക്കുകയാണ്.

ഇന്ത്യയില്‍ നടപ്പിലാക്കിവരുന്ന ബാങ്കിംഗ് പരിഷ്കാരങ്ങള്‍ക്കെതിരെ ബാങ്ക് ജീവനക്കാര്‍ ഒറ്റക്കെട്ടായി 2011 ആഗസ്ത് 5-ാം തീയ്യതി ദേശവ്യാപകമായി പണിമുടക്കി. അതിശക്തമായ പ്രക്ഷോഭത്തിന് ബാങ്കിംഗ് മേഖലയിലെ ജീവനക്കാരുടെ ഐക്യവേദി തയ്യാറെടുക്കുകയാണ്. ദേശസ്നേഹപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ബാങ്ക് ജീവനക്കാരുടെ പോരാട്ടം. ഈ പോരാട്ടത്തെ മുഴുവന്‍ രാജ്യസ്നേഹികളും സഹായിക്കുക. ജനവിരുദ്ധസാമ്പത്തികനയങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുക.


*****


കെ.ജി. സുധാകരന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയില്‍ നടപ്പിലാക്കിവരുന്ന ബാങ്കിംഗ് പരിഷ്കാരങ്ങള്‍ക്കെതിരെ ബാങ്ക് ജീവനക്കാര്‍ ഒറ്റക്കെട്ടായി 2011 ആഗസ്ത് 5-ാം തീയ്യതി ദേശവ്യാപകമായി പണിമുടക്കി. അതിശക്തമായ പ്രക്ഷോഭത്തിന് ബാങ്കിംഗ് മേഖലയിലെ ജീവനക്കാരുടെ ഐക്യവേദി തയ്യാറെടുക്കുകയാണ്. ദേശസ്നേഹപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ബാങ്ക് ജീവനക്കാരുടെ പോരാട്ടം. ഈ പോരാട്ടത്തെ മുഴുവന്‍ രാജ്യസ്നേഹികളും സഹായിക്കുക. ജനവിരുദ്ധസാമ്പത്തികനയങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുക.